ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ സംഘം (പുകസ) ബെംഗളൂരു സംഘടിപ്പിക്കുന്ന ചർച്ചയും പ്രഭാഷണവും ഒക്ടോബർ 11 ന് വൈകുന്നേരം 3.30 ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലുള്ള ഇസിഇ ഹാളിൽ നടക്കും.
പുസ്തക രചയിതാവും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി ജയരാജൻ പുസ്തകത്തെ പരിചയപ്പെടുത്തും. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കെ ടി കുഞ്ഞിക്കണ്ണൻ പുസ്തകത്തെ വിലയിരുത്തി പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളും എഴുത്തുകാരും പങ്കെടുക്കും. വിശദ വിവരങ്ങൾക്കും പുസ്തകം ആവശ്യമുള്ളവരും ബന്ധപ്പെടുക: 9008273313.
SUMMARY: PUKASA book discussion and lecture tomorrow
















