ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സെപ്റ്റംബർ 30-ന് വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച്‌ ഓമാൻ സ്വദേശിയായ സഹ പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത്ത് മച്ചാറിനെ ആക്രമിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

2016-ലെ ആൻ്റീ ഹൈജാക്കിംഗ് ആക്ടിലെ സെക്ഷൻ 3 പ്രകാരവും യു.എ.പി,എ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എൻ.ഐ.എയുടെ ഇടപെടല്‍ എന്നാണ് വിവരം. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ, വിമാനത്തില്‍ നടന്ന സംഭവം ആൻ്റി-ഹൈജാക്കിംഗ് ആക്‌ട്, യു.എ.പി.എ എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുകയായിരുന്നു എന്നാണ് വിവരം.

എൻ.ഐ.എ നിയമത്തിലെ സെക്ഷൻ 8-നൊപ്പം സെക്ഷൻ 6-ലെ ഉപവകുപ്പുകളായ (5), (8) എന്നിവ പ്രയോഗിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള എന്തെങ്കിലും ഭീകരവാദ ബന്ധമോ ഗൂഢാലോചനയോ ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യമാകും എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുക.

സെപ്റ്റംബർ 30-നാണ് ദുബായില്‍ നിന്നും ഫ്ലൈദുബാഇയുടെ വിമാനം യത്ര പുറപ്പെട്ടത്. 174 യാത്രക്കാരും ആറ് ജീവനക്കരുമാണ് ഈ സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യൻ സ്വദേശിയായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറും ഒമാൻ സ്വദേശിയായ ഫസ്റ്റ് ഓഫീസറും ചേർന്നാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇതിനിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായ ആക്രമണം.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി കോക്പിറ്റുല്‍ ഉണ്ടായിരുന്ന ചെടിയ കോടാലി ഉപയൊഗിച്ച്‌ സഹ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സഹ പൈലറ്റ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ക്യാപ്റ്റൻ്റെ തലക്ക് ഗുരുതര പരുക്കേറ്റിട്ടൂണ്ട്. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമായി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ പരുക്കേറ്റ് നിലത്തുവീണിട്ടും കോക്പിറ്റിൻ്റെ വാതില്‍ തുറന്നിടുകയായിരുന്നു.

ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാർ ചേർന്ന് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുല്‍ത്താൻ ബിൻ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സൗദി അറേബ്യൻ അധികൃതർ ഈ സഹപൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ യു.എ,ഇയുടെ കസ്റ്റഡിയിലാണ്.

SUMMARY: Assault on Indian pilot of Flydubai flight; NIA registers case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക്...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

Related Articles

Popular Categories