കൊച്ചി:: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍. . സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നികേഷ് കുമാര്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതെന്നാണ് വിവരം.
റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സിലൂടെയായിരുന്നു ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍. ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍ ടിവി. എല്ലാ കാലത്തും എന്റെ കരുതലും സ്‌നേഹവുമെല്ലാം റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകുമെന്നും, ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കുമെന്നും നികേഷ് കുമാർ വ്യക്തമാക്കി. പൊതുപ്രവര്‍ത്തനത്തില്‍ ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി.
നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.
1973 മെയ് 28 ന് കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി നികേഷ് കുമാർ ജനിച്ചു.
മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ്. കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി 20023ൽ ഇന്ത്യാവിഷന്‍ പ്രവർത്തനം ആരംഭിച്ചപ്പോൾ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ലാണ് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവി ആരംഭിക്കുന്നത്.<br>
TAGS : M V NIKESH KUMAR
SUMMARY : MV Nikesh Kumar left media profession and joined active politics.