മംഗളൂരു: ഓണത്തിന് മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും. ചൊവ്വ രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 6.45ന് കൊല്ലത്തെത്തും. അതേദിവസം തന്നെ രാത്രി ഒമ്പതിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ബുധൻ രാവിലെ 9.30ന് മംഗളൂരുവിലെത്തും.
കോച്ചുകളുടെ എണ്ണം
ട്രെയിനിൽ ഒരു സെക്കൻഡ് എസി കോച്ച്, മൂന്ന് തേഡ് എസി കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണുള്ളത്.
പ്രധാന സ്റ്റോപ്പുകൾ
കാസറഗോഡ്, കാഞ്ഞങ്ങാട്, നിലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ്.
ഓണക്കാല യാത്രാത്തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
















