മുഖ്യമന്ത്രി സ്ഥാനം രണ്ട്‌ ദിവസത്തിനകം രാജിവെക്കും: അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ്‌ വരെ പാർടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന്‌ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം അറിയിച്ചു.

‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത്‌ ഇരുന്നത്‌ ഭരണഘടനയെ സംരക്ഷിക്കാനാണ്‌. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും’- അരവിന്ദ്‌ കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.

അഞ്ച് മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. നവംബർ മാസം തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
<br>
TAGS : ARAVIND KEJIRIWAL
SUMMARY : Will resign as Chief Minister within two days’: Arvind Kejriwal

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; 7 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിലുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ഏഴ്...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണം എസ്‌ബിഐ ജീവനക്കാരിലേയ്ക്ക്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്തതില്‍ നടന്ന വൻ...

 ‘കാലം പറക്കണ്’ നാടകം അരങ്ങേറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ 'കാലം...

മദ്യപിച്ച്‌ വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസറഗോഡ്: മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനമോടിച്ചതിന് പ്രമുഖ ഇൻഫ്ലുവൻസറും യുട്യൂബറുമായ എസ്.ആർ. ധന്യയെ...

വിജയ്‌യുടെ ജനനായകൻ തിയറ്ററിലേയ്ക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ചെന്നൈ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ'...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയില്‍...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന മുഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

Related Articles

Popular Categories