തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലന്‍സ്. കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയില്‍ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്‌ട് മാനേജര്‍ ലീ സി ബിന്നില്‍നിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ കരാറുകാരനായ സാജനില്‍നിന്ന് ചൊവ്വാഴ്ച വിജിലന്‍സ് സംഘം മൊഴിയെടുക്കും. ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ പതി-ബെല്‍ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകള്‍ മാറിനല്‍കാത്തതിനാലാണ് പതി-ബെല്‍ പ്രോജക്‌ട് മാനേജരായ ലീ സി ബിന്‍ ജീവനൊടുക്കിയെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയര്‍ന്നത്.
SUMMARY: Allegation that Gyanesh Kumar demanded a bribe of two crore rupees; Vigilance initiates a preliminary inquiry















