മുഡ ഭൂമിയിടപാട് കേസ്; മൈസൂരുവില്‍ ഇ.ഡി പരിശോധന നടത്തി

ബെംഗളൂരു: മുഡ (മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി) ക്രമക്കേടുമായി ബന്ധപ്പെട്ട് മൈസൂരുവിലെ മുഡ ഓഫീസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൈസൂരുവിന് പുറമെ മുഡയുടെ മറ്റനുബന്ധ ഓഫീസുകളിലും ഇഡി പരിശോധന നടത്തി. ഇഡി സംഘം പരിശോധന നടത്തിയതായും ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകി സഹകരിച്ചതായും മുഡ സെക്രട്ടറി പ്രസന്നകുമാർ പറഞ്ഞു.

12 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. കമ്മീഷണര്‍ എ എന്‍ രഘുനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുഡ ഉദ്യോഗസ്ഥരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് ശേഷം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തേക്കും. ഭൂമി അനുവദിച്ച കേസില്‍ എല്ലാ മുഡ ഉദ്യോഗസ്ഥരെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും.

കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകള്‍ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ സ്‌നേഹമയി കൃഷ്ണ രംഗത്ത് വന്നതോടെയാണ് വന്‍ ഭൂമി കുംഭകോണം പുറത്തായത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിയുടെ പേരില്‍ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവര്‍ക്ക് വിജയനഗറില്‍ കണ്ണായ പ്രദേശത്ത് 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയില്‍ ഏറ്റെടുത്ത യഥാര്‍ത്ഥ ഭൂമിയേക്കാള്‍ വളരെ കൂടുതലാണെന്ന് ആരോപണം.  പാര്‍വതിയും സഹോദരന്‍ മല്ലികാര്‍ജുനും മറ്റ് പ്രതികളും ചേര്‍ന്ന് കേസരെയിലെ ഭൂമി 2004ല്‍ തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖ ചമച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു പരാതിയും നല്‍കിയിരുന്നു.
<br>
TAGS : MUDA SCAM | ENFORCEMENT DIRECTORATE | RAID
SUMMARY : Muda land transfer case; ED test conducted in Mysuru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍...

കനത്ത മഴ; വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍,...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം നാല് ആയി

വയനാട്: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ...

ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി.എ. അരുണ്‍കുമാറിനെ മാറ്റി; എം.വി രാജേഷ് പുതിയ ഡയറക്ടര്‍

തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല....

വയനാട് മണ്ണിടിച്ചില്‍: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍‌ രണ്ട് മരണം...

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വര്‍ഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ തിരോധാനത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പിനെ കണ്ടെന്ന്...

വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ്...

Related Articles

Popular Categories