റമദാൻ സംഗമം മാർച്ച് എട്ടിന്

ബെംഗളൂരു: മാർച്ച് എട്ടിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന റമദാൻ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കുന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ പങ്കെടുക്കും. ‘തണലാണ് കുടുംബം’ എന്നപേരിൽ നടക്കുന്ന കാമ്പയിന്റെ സമാപനസമ്മേളനം കൂടിയായ സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ പി.എ. ഗഫൂർ, ആരാമം മാസിക എഡിറ്റർ പി.റുക്സാന എന്നിവർ പങ്കെടുക്കും.

വിവിധ സ്ഥാപനങ്ങളുടെ പ്രദർശനസ്റ്റാളുകൾ, പ്രഭാഷണം, ഇഫ്താർവിരുന്ന്, തനിമ ബെംഗളൂരു ഒരുക്കുന്ന കാലിഗ്രാഫി എക്സിബിഷൻ എന്നിവയുമുണ്ടാകും. പരിപാടിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു.
<br>
TAGS : RAMDAN MEET

LEAVE A REPLY

Please enter your comment!
Please enter your name here