ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ

ബെയ്റൂട്ട്‌: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. തെക്കൻ ലെബനനിൽ സായുധ സംഘടനയായ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സെെന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രയേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂട്ടിൽ ആക്രമണം തുടരുകയാണ്. 2006ന് ശേഷം ആദ്യമായാണ് ഇസ്രായേൽ ലെബനനിൽ കരയുദ്ധത്തിലേർപ്പെടുന്നത്.  ‘നിയന്ത്രിതമായ രീതിയിൽ’, ‘പ്രാദേശിക പരിശോധനകൾ’ തെക്കൻ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ സ്ഥിതി ചെയ്യുന്നത് അതിർത്തിയോട് ചേർന്നുള്ള ലെബനൻ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

ഇന്നലെ രാത്രി ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ലെബനാനിൽ ഇതുവരെ ആകെ 1208 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, ഗസ്സയിലും ആക്രമണം തുടരുകയാണ്. ഇസ്രയേൽ ഒരേ സമയം മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ലെ​ബ​നാ​നി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

<Br>
TAGS : ISRAEL LEBANON WAR | HEZBOLLAH
SUMMARY : Israel started a ground war in Lebanon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

ഡി.കെ ശിവകുമാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 20 പേര്‍ കൂടി മന്ത്രിമാരാകും, ലക്ഷ്മൺ സാവധി പട്ടികയിൽ

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ...

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ...

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍...

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

Related Articles

Popular Categories