പാലക്കാട്: പാലക്കാട് മേട്ടുപ്പാറയില്‍ വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തിക്, സഹോദരന്‍ നടരാജന്‍, ഭാര്യ ശെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു. വെട്ടേറ്റ് സാരമായി പരിക്കേറ്റ കുമാരൻ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.