ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഇന്ധനവില വർധിപ്പിക്കുമെന്ന ഊഹാപോഹങ്ങൾ സർക്കാർ തള്ളി. രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് അന്തർ മന്ത്രാലയ യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണ്. വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സുജാത ശർമ്മ പറഞ്ഞു.

വില കൂടുമെന്ന ഭയത്താൽ ജനങ്ങൾ ഇന്ധനം വാരിക്കൂട്ടുന്നത് പലയിടങ്ങളിലും ക്ഷാമത്തിന് കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് മതിയായ സ്റ്റോക്ക് ലഭ്യമാണെന്നും പരിഭ്രാന്തി വേണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും (ഈ മാസം ശരാശരി 114 ഡോളർ), ഇന്ത്യയിൽ 2022 ഏപ്രിൽ മുതൽ ചില്ലറ വിൽപന വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

അന്താരാഷ്ട്ര വിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നതുവഴി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയുമാണ് കമ്പനികൾക്ക് നിലവിൽ സംഭവിക്കുന്ന നഷ്ടം.

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്നിവയുടെ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കുറവുണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടുമെന്ന തെറ്റായ പ്രചരണത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന സാഹചര്യം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു

ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, കാർഷിക മേഖല എന്നിവയ്ക്ക് വിതരണത്തിൽ തടസം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിതരണം ഏകദേശം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീർണമായി തുടരുന്നതിനാൽ ഇന്ധന വിപണിയിലെ ഓരോ ചലനവും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും വിതരണത്തിൽ സ്ഥിരത നിലനിർത്താനാണ് മുൻഗണനയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
SUMMARY: No need to worry about fuel price hike, says Petroleum Ministry

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളക്കടൽ പ്രതിഭാസം: തിരമാല ഉയരും, എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ...

മനുഷ്യവൃഷണത്തിന് 1.20 കോടി വിലയെന്ന് ഇന്‍സ്റ്റഗ്രാം റീല്‍!; 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത അഞ്ചുപേർ പിടിയിൽ

ഭോപ്പാൽ: മനുഷ്യവൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീ...

ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി; വൻ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി...

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; 1,849 സ്ഥാപനങ്ങളിൽ പരിശോധന

ബെംഗളൂരു: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി കർണാടക...

സുരഭിലം ഗ്ലോബൽ മൂന്നാമത് സര്‍ഗ്ഗസംഗമം  സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം...

പട്ടാപ്പകല്‍ മോഷണം; വീട് കുത്തിത്തുറന്ന് 8 പവൻ സ്വര്‍ണം കവര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടില്‍...

70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 23 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 70 വയസ്സും അതിനുമുകളില്‍ പ്രായമുള്ളതുമായ മുഴുവൻ മുതിർന്ന പൗരന്മാർക്കും...

വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; രണ്ട് രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ്...

Related Articles

Popular Categories