വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗത്തിന് ശ്രമിച്ചു; യുവതിയുടെ പരാതിയിൽ നടൻ ശരദ് കപൂറിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്ത്. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ശരദ് കപൂറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു. ഫെയ്സ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു. നടൻ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ യുവതി ഖർ പോലീസിനെ സമീപിക്കുകയായിരുന്നു. സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് ശരദ് കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരദ് കപൂർ തള്ളി. താൻ ന്യൂയോർക്കിലാണെന്നു സംഭവം നടക്കുമ്പോൾ നാട്ടിൽ ഇല്ലായിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരിക്കലും ഇത്തരം തെറ്റായ പ്രവൃത്തി താൻ ചെയ്യില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റാണെന്നും ശരദ് കപൂർ കൂട്ടിച്ചേർ‌ത്തു.

ജോഷ്, ലക്ഷ്യ, ദസ്തക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് ശരദ് കപൂർ.

<BR>
TAGS : SEXUAL ASSULT CASE | ACTOR SHARAD KAPOOR
SUMMARY : Rape case was filed against actor Sharad Kapoor on the woman’s complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന് 8 കോച്ചുകൾ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി വന്ദേഭാരത് ട്രെയിനിന് എട്ട്...

കോഴിക്കോട് കോര്‍പ്പറേഷനില്‍ ചേരിതിരിഞ്ഞ് ഒരേസമയം ജനഗണമനയും വന്ദേമാതരവും

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം...

ഓണം ആഘോഷിക്കാം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി; മെഡല്‍ 282 പേര്‍ക്ക്

തിരുവനന്തപുരം: സേവനത്തിലെ മികവും സമർപ്പണവും മുൻനിർത്തി 2026 ലെ മുഖ്യമന്ത്രിയുടെ പോലീസ്...

Related Articles

Popular Categories