ശക്തമായ മഴ: അമര്‍നാഥ് തീര്‍ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചു

കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തി വച്ചു. ബല്‍താന്‍, പഹല്‍ഗാം പാതകളിലൂടെയുള്ള യാത്രകള്‍ക്കാണ് വിലക്ക്. കഴിഞ്ഞ രാത്രി മുതല്‍ മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റി വച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

ഇതുവരെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 3,800 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തില്‍ സ്വഭാവികമായി മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗ ദര്‍ശനത്തിനായാണ് ഭക്തര്‍ എത്തുന്നത്. ജൂണ്‍ 29നാരംഭിച്ച തീര്‍ഥാടനം അടുത്തമാസം 19ന് സമാപിക്കും. രണ്ട് പാതകളിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനന്തനാഗിലെ നന്‍വാന്‍ – പഹല്‍ഘാം വഴി ക്ഷേത്രത്തിലെത്താം.

ഗന്ദര്‍ബാലിലെ ബാല്‍തലിലൂടെ കുത്തനെയുള്ള കയറ്റം കയറിയും ക്ഷേത്രത്തിലെത്താം. ഇത് വഴി പതിനാല് കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മതിയാകും. കനത്ത സുരക്ഷയിലാണ് എല്ലാവര്‍ഷവും ഇവിടെ തീര്‍ഥാടനം നടത്തി വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ളവ വഴികളില്‍ സജ്ജമാക്കും.

TAGS : HEAVY RAIN | AMARANTH
SUMMARY : Heavy rains: Amarnath pilgrimage temporarily suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക മുൻമന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67)...

ഓണത്തിരക്ക്; ബെംഗളൂരുവിലേക്ക് അടക്കമുള്ള കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേരള ആര്‍ടിസി....

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

ബെംഗളൂരു:ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യൽ ബസുകൾ...

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം; യശ്വന്ത്പുര മുതൽ കെ.ആർ. പുര വരെ 28 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായി യശ്വന്ത്പുര മത്തിക്കരെ ക്രോസിൽ...

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

Related Articles

Popular Categories