കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടോക്‌സിക്’ കുട്ടികള്‍ കാണരുതെന്ന് നടന്‍ യഷ്. ടോക്‌സിക് കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമല്ലെന്നും ആക്ഷന്‍, വയലന്‍സ്, ഇന്റിമേറ്റ് സീനുകള്‍ തുടങ്ങിയവ ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണെന്നും യഷ് പറഞ്ഞു. ചിത്രത്തിലെ പക്വതയാര്‍ന്ന പ്രമേയങ്ങളും വയലന്‍സും മുതിര്‍ന്ന പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും, കുട്ടികള്‍ ഈ സിനിമ കാണാന്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് യഷ് ഇതിനെ പറ്റി സംസാരിച്ചത്.

ആക്ഷനും വയലന്‍സും ഇന്റിമേറ്റ് രംഗങ്ങളും നിറഞ്ഞതാകുമെന്ന സൂചന സിനിമയുടെ ട്രെയ്‌ലറില്‍ തന്നെയുണ്ടായിരുന്നു. കെജിഎഫിന് ശേഷം യഷ് അഭിനയിക്കുന്ന സിനിമയെന്നതിനാല്‍ ധാരാളം കുട്ടി ആരാധകര്‍ സിനിമയ്ക്കായെത്താന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് തെറ്റും ശരിയും തിരിച്ചറിയാന്‍ ശേഷിയുള്ള മുതിര്‍ന്നവര്‍ക്കായാണ് സിനിമയൊരുക്കിയിരിക്കുന്നതെന്ന് യഷ് വ്യക്തമാക്കിയത്.

സിനിമയുടെ ടാഗ് ലൈന്‍ തന്നെ എ ഫെയറി റ്റെയില്‍ ഫൊര്‍ ഗ്രോണ്‍ അപ്സ് എന്നത് തന്നെ സിനിമ മുതിര്‍ന്നവര്‍ക്കായാണ് എന്നതിന്റെ സൂചനയാണെന്ന് യഷ് ചൂണ്ടിക്കാട്ടി. ട്രെയ്‌ലറില്‍ കാണുന്ന രംഗങ്ങള്‍ക്കപ്പുറം ആഴമേറിയ കഥയാണ് സിനിമയ്ക്കുള്ളതെന്നും യഷ് വ്യക്തമാക്കി.

മലയാളി സംവിധായിക ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രത്തില്‍ യഷിനെ കൂടാതെ കിയാര അദ്വാനി, നയന്‍താര, താര സുതാരിയ,ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവര്‍ അണിനിരക്കുന്നു. ഓഗസ്റ്റ് 26നാണ് സിനിമയുടെ റിലീസ്.
SUMMARY: Kids Don’t Watch ‘Toxic’, Movie Is For Adults: Yash With Warning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: കർണാടകയിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് ആരോപണത്തിൽ...

ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന്...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി രക്ഷകനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സഹായവുമായി ഗവർണർ...

സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് യുവജന വിഭാഗം കോർ കമ്മിറ്റിയും, ബെംഗളൂരു മെട്രോ ലയൺസ്...

Related Articles

Popular Categories