ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം; യശ്വന്ത്പുര മുതൽ കെ.ആർ. പുര വരെ 28 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായി യശ്വന്ത്പുര മത്തിക്കരെ ക്രോസിൽ നിന്ന് കെ.ആർ. പുരയിലെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെ ഏകദേശം 28 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ വരുന്നു. പദ്ധതിയുടെ നിർമാണത്തിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചു.

നഗരത്തിലെ ആദ്യത്തെ ടോൾ ഫ്രീ എലിവേറ്റഡ് കോറിഡോറും ഏറ്റവും നീളമേറിയ മേൽപ്പാതകളിലൊന്നുമായിരിക്കും ഇത്. നിലവിലുള്ള റോഡിലെ വാഹനത്തിരക്ക് കുറയ്ക്കുകയും യാത്രാസമയം ചുരുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

യശ്വന്ത്പുര–മത്തിക്കരെ ക്രോസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മേക്രി സർക്കിൾ, ജയമഹൽ റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്, ഹലസൂരു തടാകം തുടങ്ങിയ പ്രധാന പ്രദേശങ്ങളിലൂടെയാണ് നിർദിഷ്ട എലിവേറ്റഡ് കോറിഡോർ കടന്നുപോകുക. ഈ മേഖലയില്‍ ദിവസേന അനുഭവപ്പെടുന്ന വലിയ  ഗതാഗതക്കുരുക്കിന് പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലവിലുള്ള റോഡിന് മുകളിലൂടെ പ്രത്യേക ഗതാഗത ഇടനാഴി ഒരുക്കുന്നതിലൂടെ താഴെയുള്ള റോഡിലെ വാഹനത്തിരക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതിയുടെ നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നിർമാണം ആരംഭിക്കുക. ടോൾ ഫ്രീ ആയിരിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
SUMMARY:  Big Relief from traffic congestion:A 28 km elevated corridor is planned from Yeshwanthpur to KR Puram to ease congestion

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് സാഹസിക ട്രെക്കിംഗ്; ദേശീയതല റെക്കോഡ് സ്വന്തമാക്കി മിനി വിനോദ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

Related Articles

Popular Categories