സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല

ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 – നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി പരുക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരു വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് റോണിയുടെ ആരോപണം.

കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരനായ റോണി ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയിലായിരുന്നു മത്സരം. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി. മേൽപ്പാലത്തിലെ പെഡസ്ട്രിയൻ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോകുകയായിരുന്നു. മൂന്ന് ലൈനുകളുള്ള പാതയിൽ വേഗതയിലെത്തിയ കാർ മുന്നിലുള്ള ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെയാണ് തൻ്റെ സൈക്കളിനെ ഇടിച്ചതെന്ന് റോണി പറഞ്ഞു.

കാലിന് ഗുരുതരമായി പരുക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം ചികിത്സക്കായി ഇതിനകം ചെലവഴിച്ചിട്ടും പരുക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. ഇടിച്ച കാർ കണ്ടെത്താനാവത്തതിനാൽ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും ചികിത്സതുടരുന്നതിന് നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും  റോണി പറഞ്ഞു. അമിത വേഗതയിലെത്തി തന്നെ ഇടിച്ചിട്ട കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും കണ്ടെത്താനുള്ള നടപടികൾ പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും റോണി പറഞ്ഞു. ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ് റോണി ജോസ്.
<br>
TAGS : ACCIDENT
SUMMARY : Even after 2 months, the car that hit the Malayalee player during the cycling race was not found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

Related Articles

Popular Categories