സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,045 രൂപയായി. ഇന്നലെയും ഇതേ നിരക്കിലാണ് വില വർധിച്ചിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞയാഴ്ച സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം സ്വർണ വില റെക്കോർഡ് ഉയരത്തില്‍ എത്തിയിരുന്നു. പിന്നീട് മാസാവസാനം വില കുറയുകയായിരുന്നു.

TAGS : GOLD RATES
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here