സൽമാൻ ഖാന് വധഭീഷണി; ഹുബ്ബള്ളിയിൽ പോലീസ് റെയ്ഡ്

ബെംഗളൂരു: ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് ഹുബ്ബള്ളിയിൽ റെയ്ഡ് നടത്തി മുംബൈ പോലീസ്. ഭീഷണി സന്ദേശം അയച്ചയാൾ ഹുബ്ബള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. റെയ്ഡ് നടത്തുന്നതിന് മുംബൈ പോലീസ് ഹുബ്ബള്ളി-ധാർവാഡ് പോലീസിൻ്റെ സഹായം തേടിയിരുന്നു.

കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്.

ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. നേരത്തെ മുംബൈ പോലീസ് ട്രാഫിക് കൺട്രോളിന് ലഭിച്ച വധഭീഷണിയിൽ രണ്ട് കോടി രൂപ നടനിൽ നിന്ന് അജ്ഞാതർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS: KARNATAKA | DEATH THREAT
SUMMARY: Mumbai police conduct searches in Hubballi after threats to actor Salman Khan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ...

കശ്മീരില്‍ ഭീകരാക്രമണം; ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും...

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സുരഭിലം സർഗസംഗമം–2026 ബ്രോഷര്‍ പ്രകാശനം

ബെംഗളൂരു: ഓഗസ്റ്റ് 16-ന് ഇന്ദിരാനഗറിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബലിന്റെ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത്...

ഹോട്ടലുടമകള്‍ക്ക് ആശ്വാസം; 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200 രൂപ കുറച്ചു

ഡല്‍ഹി: ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200...

ഇന്ത്യ–യുകെ വ്യാപാര കരാറിന്റെ ആദ്യ നേട്ടം; നികുതിയില്ലാതെ സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ബെംഗളൂരു: ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അതിന്റെ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം....

Related Articles

Popular Categories