കുവൈത്തിലെ തീപിടുത്തം; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കലബുർഗിയിലെ ആലന്ദ് സ്വദേശി വിജയകുമാർ പ്രസന്നയാണ് (40) തീപിടുത്തത്തിൽ മരിച്ചത്. ശനിയാഴ്ച ആലന്ദ് താലൂക്കിലെ സരസംബ ഗ്രാമത്തിലെ ജന്മനാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.

ആലന്ദ് എംഎൽഎ ബി.ആർ.പാട്ടീലും അന്തിമോപചാരം അർപ്പിച്ചു. കുവൈറ്റിൽ നിന്ന് ഐഎഎഫിൻ്റെ പ്രത്യേക ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ കൊച്ചിയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിച്ചത്. പിന്നീട് ഇവിടെ നിന്ന് വിമാന മാർഗം കലബുർഗിയിൽ എത്തിക്കുകയും റോഡ് മാർഗം ആലന്ദിലെ വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.

കഴിഞ്ഞ 10 വർഷമായി കുവൈത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിജയകുമാർ പ്രസന്ന. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. 2022ലാണ് അവസാനമായി വിജയകുമാർ നാട്ടിലേക്ക് വന്നിരുന്നത്.

വെള്ളിയാഴ്ച മാത്രമാണ് വിജയകുമാറിന്റെ മരണവിവരം വീട്ടുകാർ അറിഞ്ഞത്. ചൊവ്വാഴ്ചയാണ് അദ്ദേഹം അവസാനമായി കുടുംബത്തോടു സംസാരിച്ചിരുന്നത്. വിജയകുമാറിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA| KUWAIT FIRE TRAGEDY
SUMMARY: Last rites of kuwait fire tragedy victim performed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎൻഎസ്എസ് കെജിഎഫ് കരയോഗം

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

Related Articles

Popular Categories