‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1 മുതൽ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന് തുടക്കമിടും. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഈ പ്രത്യേക ശുചീകരണ യജ്ഞത്തിൽ പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക, നടപ്പാതകൾ കൈയേറ്റങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും മുക്തമാക്കുക, പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുക.

കാമ്പയിന്റെ ഭാഗമായി ബെസ്‌കോം, ബി.എം.ടി.സി., ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് , ട്രാഫിക് പൊലീസ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന റോഡുകളും ഫുട്പാത്തുകളും പരിശോധിക്കും. കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വൈദ്യുതി തൂണുകൾ, ജങ്ഷൻ ബോക്സുകൾ, തൂങ്ങിക്കിടക്കുന്ന കേബിളുകൾ, മറ്റ് അനാവശ്യ തടസ്സങ്ങൾ എന്നിവ കണ്ടെത്തി ഘട്ടംഘട്ടമായി നീക്കം ചെയ്യും.

നഗരത്തിലെ ഒഴിഞ്ഞ പ്ലോട്ടുകളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. പ്ലോട്ട് ഉടമകൾക്ക് ഓഗസ്റ്റ് 15 വരെ സ്ഥലം വൃത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും, തുടർന്ന് മാലിന്യം നീക്കം ചെയ്യാത്തവർക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്നും ജി.ബി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിൻ ഒരു ശുചീകരണ പരിപാടി മാത്രമല്ല, നഗരത്തിന്റെ പൊതുഇടങ്ങൾ കൂടുതൽ സുരക്ഷിതവും കാൽനടയാത്രക്കാർക്ക് സൗഹൃദപരവുമാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകൾക്ക് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാമ്പയിന്റെ പുരോഗതി നേരിട്ട് നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: ‘Freedom from Waste’ campaign to begin from August 1; Extensive cleaning efforts begin in Bengaluru city

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. അ​ന്താ​രാ​ഷ്ട്ര...

ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറ്റം ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

Related Articles

Popular Categories