കെ.കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച്‌ സുരേഷ്‌ഗോപി

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതില്‍ രാഷ്‌ട്രീയമില്ല. ഗുരുത്വം നിർവഹിക്കാനായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പദ്മജ വേണുഗോപാലും പാർട്ടി പ്രവർത്തകരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ധീരനായ ഭരണകർത്താവ് എന്ന നിലക്ക് കരുണാകരനോട് ആരാധനയുണ്ട്. അതിനാല്‍, കരുണാകരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഇഷ്ടമാണ്. രാജ്യം നല്‍കിയ പദവിയില്‍ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തില്‍ എത്തിയത്. ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയില്‍ തന്‍റെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എന്‍റെ അമ്മയാണെങ്കില്‍ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. താൻ ഗുരുസ്ഥാനം കല്‍പിച്ച രണ്ട് മഹത് വ്യക്തികള്‍ തന്‍റെ രാഷ്ട്രീയപാതയില്‍ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തില്‍ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

TAGS: SURESH GOPI| KERALA|
SUMMARY: Sureshgopi visited the memorial of K. Karunakaran

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

അതിർത്തി തകർത്ത് ആയിരങ്ങൾ; സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം, സ്ഥിതി അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന്...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

Related Articles

Popular Categories