വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ ‘ജനഗണ മന’യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെയും അപമാനിക്കുന്നത് ശിക്ഷാർഹമായ ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിർണായക ബില്‍ രാജ്യസഭ പാസാക്കി. പ്രിവൻഷൻ ഓഫ് ഇൻസള്‍ട്ട്സ് ടു നാഷണല്‍ ഹോണർ (ഭേദഗതി) ബില്‍ 2026 ആണ് പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനും സഭ ബഹിഷ്കരണത്തിനും ഇടയില്‍ ഉപരിസഭ പാസാക്കിയത്.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ബില്‍ ചർച്ചയ്ക്കെടുക്കുമ്പോള്‍, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയർത്തി. തുടർന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ബഹളത്തിനിടയിലും ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് സഭാ നടപടികളുമായി മുന്നോട്ട് പോവുകയും ബില്‍ വോട്ടിനിട്ട് പാസാക്കുകയുമായിരുന്നു. ദേശീയപതാക, ഭരണഘടന, ദേശീയഗാനം, വന്ദേമാതരം എന്നിവയെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് പുതിയ ബില്‍. ഈ കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

SUMMARY: Insulting Vande Mataram is a criminal offense; Rajya Sabha passes bill

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച്...

നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം സഞ്ചരിച്ചത് 144 കിലോമീറ്റർ വേഗതയിലെന്ന് സ്ഥിരീകരണം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ...

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

Related Articles

Popular Categories