ബെംഗളൂരുവിൽ സദാചാര പോലീസിങ്; ബാറ്ററി നിർമാണ യൂണിറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചു

ബെംഗളൂരു: നഗരത്തിൽ സദാചാര പോലീസിങ്ങിന്റെ പേരിൽ നടന്ന ആക്രമണം അക്രമാസക്തമായി. ദൊഡ്ഡബല്ലാപുര ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ബാറ്ററി നിർമാണ യൂണിറ്റിൽ ഒരു സംഘം അതിക്രമിച്ചുകയറി ജീവനക്കാരെ മർദിക്കുകയും സ്ഥാപനത്തിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതായി പരാതി. രാജസ്ഥാനിൽ നിന്നുള്ള ബാറ്ററി നിർമാണ യൂണിറ്റിലെ ജീവനക്കാരനായ അരവിന്ദ് ഭർദ്വാജ് കുശ്വാഹ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡബല്ലാപുര റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതി പ്രകാരം, ജൂലൈ 26-ന് യുവതിയുമായി സംസാരിക്കുന്നതിനിടെ അരവിന്ദിനെ ഒരു സംഘം തടഞ്ഞു. തുടർന്ന് ഇരുവരും വാഹനത്തിൽ പോകുന്നതിനിടെ മോട്ടോർസൈക്കിളിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി തർക്കമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫാക്ടറിയിലേക്ക് എത്തിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സ്ഥാപനത്തിനുള്ളിൽ വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഏകദേശം 30 പേരടങ്ങുന്ന സംഘം വടിവാളുകൾ, ഇരുമ്പ് വടികൾ, മരക്കഷണങ്ങൾ തുടങ്ങിയ ആയുധങ്ങളുമായാണ് ഫാക്ടറിയിലേക്ക് അതിക്രമിച്ച് കയറിയത്. കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, സിസിടിവി ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെ സ്ഥാപനത്തിലെ നിരവധി വസ്തുക്കൾ അടിച്ചുതകർത്തതായും നിരവധി ജീവനക്കാർക്ക് മർദനമേറ്റതായും പരാതിയിൽ പറയുന്നു. ഒരാളുടെ സ്വകാര്യഭാഗത്ത് ചവിട്ടിയതായും ഗുരുതരമായി മർദിച്ചതായും പരാതിയിൽ ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഹർഷ ഭരത്, തിമ്മരാജു, അബി, ലത്തീഫ് എന്നിവരടക്കം നിരവധി പേർക്കെതിരെ ദൊഡ്ഡബല്ലാപുര റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നഗരത്തിൽ വീണ്ടും സദാചാര പോലീസിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
SUMMARY: Moral Policing in Bengaluru; employees barged into battery manufacturing unit and were beaten up

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെട്രോളിൽ 31% എഥനോൾ: പരിശോധന നടപടിക്രമം പാലിക്കാതെ, കർണാടക സർക്കാരിന്റെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

ന്യൂഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല...

ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട...

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

Related Articles

Popular Categories