ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് 15 മണിക്കൂർ വരെ കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: നഗരത്തിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9 മണിവരെ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ജലവിതരണ-മലിനജല നിർമാർജന ബോർഡ് അറിയിച്ചു. കാവേരി അഞ്ചാംഘട്ട ജലവിതരണ പദ്ധതിയിലെ 3,000 മില്ലീമീറ്റർ വ്യാസമുള്ള പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈനിലെ സ്കവർ വാൽവിൽ ഉണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനായാണ് 15 മണിക്കൂർ ജലവിതരണം നിർത്തിവയ്ക്കുന്നത്.

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് പമ്പിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കില്ല.
ജലവിതരണ തടസ്സം നഗരത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിലെ നിരവധി പ്രദേശങ്ങളെ ബാധിക്കും. അനന്തപുര, ദൊഡ്ഢബെട്ടഹള്ളി, ചിക്കബെട്ടഹള്ളി, ഹരോഹള്ളി, കെഞ്ചനഹള്ളി, ഗോവിന്ദപുര, വാസുദേവപുര, മഞ്ചേനഹള്ളി, കട്ടിഗെനഹള്ളി, ശ്രീനിവാസപുര, ബെല്ലഹള്ളി, തിരുമേനഹള്ളി, ചൊക്കനഹള്ളി, തനിസന്ദ്ര, ചല്ലെകെരെ, ഹൊറമാവ് അഗ്ര, അമാനി, ബൈരതി ഖാനെ, ഗെദ്ദലഹള്ളി, കൊത്തനൂർ നാരായണപുര, കൊത്തനൂർ, നാഗേനഹള്ളി, കൈലാസനഹള്ളി, ബൈരതി, ബിലിശിവാലെ, ഹൊറമാവ്, കെ. ചന്നസന്ദ്ര, വരണാസി, ദാസറഹള്ളി, റാചേനഹള്ളി, ഗുഞ്ചൂർ, കടുബീസനഹള്ളി, ഉത്തരഹള്ളി, സുബ്രഹ്മണ്യപുര, വർതൂർ, പനത്തൂർ, കൽക്കെരെ, കലേന അഗ്രഹാര, ഹെമ്മിഗേപുര, ലിംഗധീരനഹള്ളി എന്നിവിടങ്ങളിലും സമീപ ലേഔട്ടുകളിലും ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. ആകെ 107-ലധികം പ്രദേശങ്ങളെയാണ് ഈ അറ്റകുറ്റപ്പണി ബാധിക്കുന്നത്.

അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം രാത്രി മുതൽ ജലവിതരണം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റിബോർഡ് അറിയിച്ചു. എന്നാൽ ഉയർന്ന പ്രദേശങ്ങളിലും വിതരണ ശൃംഖലയുടെ അവസാന ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് വെള്ളം സാധാരണ നിലയിൽ ലഭിക്കാൻ കൂടുതൽ സമയം എടുത്തേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ, അപ്പാർട്ട്മെന്റുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർ ആവശ്യമായ കുടിവെള്ളം മുൻകൂട്ടി സംഭരിക്കുകയും ലഭ്യമായ വെള്ളം മിതമായി ഉപയോഗിക്കുകയും ചെയ്യണമെന്ന് ബോർഡ് അഭ്യർഥിച്ചിട്ടുണ്ട്.
SUMMARY: Drinking water supply to be disrupted for 15 hours in various areas of Bengaluru today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 48 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന കേന്ദ്രം

ബെംഗളൂരു: നഗരത്തിലെ കെ.ടി.പി.ഒ.യുടെ 48.35 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന–സമ്മേളന കേന്ദ്രം...

ജഡ്ജിയോട് കയർത്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും

ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന്...

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

Related Articles

Popular Categories