ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന് സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടന്’ എന്ന കഥയുടെ വായനക്കും സംവാദത്തിനും കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം വേദിയൊരുക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 30 ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിലാണ് പരിപാടി.’നല്ലെഴുത്തിന്റെ നവലോക നിര്‍മ്മിതി’ എന്ന വിഷയത്തില്‍ സുസ്മേഷ് ചന്ദ്രോത്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും ആസ്വാദകരും സാംസ്കാരിക സംഘടനാ പ്രതിനിധികളും സംവാദത്തില്‍ പങ്കുചേരും. ചടങ്ങില്‍ കവിതാലാപനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. ഭരതേട്ടന് എന്ന കഥയുടെ പിഡിഎഫ് കോപ്പിയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സാഹിത്യവിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പനുമായി 9008273313 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : ART AND CULTURE
കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















