പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട പ്രതി രാഹുല്‍ പി ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 27ന് വിധി പറയും.

പോലീസ് സമയം നീട്ടി ചോദിച്ചതിനാലാണു തീയതി മാറ്റിയത്. അതിക്രമവുമായി ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ സമർപ്പിക്കാനുണ്ടെന്നറിയിച്ചാണു പോലീസ് സമയം നീട്ടി ചോദിച്ചത്. ഉഷാകുമാരിയെയും കാർത്തികയെയും ചോദ്യം ചെയ്യാൻ പോലീസിനു സാധിച്ചില്ല.

മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പോലീസ് വീട്ടില്‍ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണ സംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

കാറില്‍ ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ഇതിനു പിന്നാലെ യുവതിയുടെ രക്തസാംപിള്‍ ശേഖരിക്കാൻ പോലീസ് തീരുമാനിച്ചു. കാറില്‍ കണ്ടെത്തിയ രക്തക്കറ യുവതിയുടേതാണോ എന്നു കണ്ടെത്തുന്നതിനാണു പരിശോധന. രാജ്യംവിട്ട രാഹുലിനെ കണ്ടെത്താനായി ഇന്റർപോള്‍ മുഖേന പോലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു.

പ്രതിയുടെ അമ്മയെയും സഹോദരിയെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും അറസ്റ്റ് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം ഊർജിതമാക്കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ച്‌ പോലീസ്

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ...

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

Related Articles

Popular Categories