പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് ബലൂൺ വില്പനക്കാർ പിടിയിൽ

ബെംഗളൂരു: പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. നഗരത്തിൽ ബലൂൺ വിൽപ്പനക്കാരായിരുന്ന രാജേഷ് (46), കരംവീർ (22), കരൺ എന്ന സുരേഷ് (27) എന്നിവരാണ് പിടിയിലായത്. നഗരത്തിൽ നടന്ന അഞ്ചിലധികം മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്. ഇവരിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

മൂവരും ട്രാഫിക് സിഗ്നലുകളിൽ ബലൂണുകൾ വിൽക്കുന്ന വ്യാജേന പൂട്ടിയിട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം ഇത് രാജസ്ഥാനിൽ എത്തിച്ച് വിൽപന നടത്തുന്നതുമായിരുന്നു ഇവരുടെ രീതി.

രാജാജിനഗർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ വീട് കൊള്ളയടിച്ച് സ്വർണ്ണവും വെള്ളിയും പ്രതികൾ മോഷ്ടിച്ചിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സുബ്രഹ്മണ്യനഗർ പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Three balloon sellers from Rajasthan held for house theft in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ദൂരവാണി നഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

സമസ്ത നേതാവും മംഗളൂരു-കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

മംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസറഗോഡ്  ജില്ലാ പ്രസിഡന്റുമായ ത്വാഖ...

ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ പിടിയിൽ

കോയമ്പത്തൂര്‍: ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍...

Related Articles

Popular Categories