ചരിത്രം കുറിച്ച്‌ ശക്തി ശര്‍മ്മ; മെഡിക്കല്‍ ഇതര വിഭാഗത്തില്‍നിന്ന് എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച്‌ എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മെഡിക്കല്‍ വിഭാഗത്തിന് പുറത്തുനിന്ന് എയര്‍ വൈസ് മാര്‍ഷല്‍ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടമാണ് ശക്തി ശര്‍മ്മ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ ഒന്നിന് എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (എജ്യുക്കേഷന്‍) ആയി അവര്‍ ചുമതലയേറ്റു.

1994 ജൂണ്‍ 18ന് ഇന്ത്യന്‍ വ്യോമസേനയുടെ എജ്യുക്കേഷന്‍ ബ്രാഞ്ചില്‍ കമ്മീഷന്‍ ചെയ്ത ശക്തി ശര്‍മ്മയ്‌ക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനപരിചയമുണ്ട്. പരിശീലന സ്ഥാപനങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ വിവിധ ചുമതലകള്‍ വഹിച്ചാണ് ശക്തി ശര്‍മ്മ പുതിയ പദവിയിലെത്തുന്നത്. കരിയറിലുടനീളം നിരവധി സുപ്രധാന സ്ഥാപനപരമായ പദ്ധതികള്‍ക്ക് ശക്തി ശര്‍മ്മ നേതൃത്വം നല്‍കി.

ഐഐടി കാണ്‍പൂരിലും പൂനെ സര്‍വകലാശാലയിലും ഐഎഎഫ് ചെയേഴ്‌സ് ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. അക്കാദമിക് മേഖലയെയും പ്രതിരോധ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായിരുന്നു ഈ സംരംഭങ്ങള്‍. മൂന്ന് സേനകളില്‍ നിന്നുള്ള ഓഫീസര്‍മാരില്‍ സൈനിക് സ്‌കൂളിന്റെ കമാന്‍ഡറായി ചുമതലയേല്‍ക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടവും ശക്തി ശര്‍മ്മ സ്വന്തമാക്കിയിട്ടുണ്ട്.

സൈനിക് സ്‌കൂള്‍ കപൂര്‍ത്തലയുടെ പ്രിന്‍സിപ്പലായും അവര്‍ സേവനമനുഷ്ഠിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സേവനത്തിന് ശേഷമാണ് ശക്തി ശര്‍മ്മ ഇന്ത്യന്‍ പ്രതിരോധ സേനയിലെ വനിതാ ഓഫീസര്‍മാരുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. അവരുടെ നേട്ടം വരുംതലമുറയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് വലിയ പ്രചോദനമാകുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.

SUMMARY: Shakti Sharma makes history; becomes the first woman from a non-medical branch to attain the rank of Air Vice Marshal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണക്കടത്ത് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്ന്...

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍...

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

Related Articles

Popular Categories