പോക്‌സോ കേസ്; മോൻസണ്‍ മാവുങ്കലിനെ വെറുതെവിട്ടു

കൊച്ചി: പോക്സോ കേസില്‍ മോൻസണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്നായിരുന്നു മോൻസനെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.

കേസില്‍ രണ്ടാം പ്രതിയായിരുന്നു മോൻസണ്‍. മറ്റൊരു പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് മോൻസണ്‍ ജയിലിലാണ്. മോൻസണ്‍ മാവുങ്കലിനെതിരായ രണ്ടാമത്തെ കേസിലാണ് വിധി വന്നത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയുടെ 17കാരിയായ മകളെ ജോഷി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ച കുറ്റമാണ് മോൻസണിന്റെമേല്‍ ചുമത്തിയിരുന്നത്.

അതേസമയം 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മോൻസണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കഴിഞ്ഞവർഷം ജൂണില്‍ എറണാകുളം പോക്‌സോ കോടതി വിധിച്ചിരുന്നു. പോ‌ക്‌സോ അടക്കം വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.

മോൻസണിന്റെ വീട്ടില്‍ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെണ്‍കുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീ‌‌ഡിപ്പിച്ചു. കേസില്‍ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പോലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നല്‍കുകയായിരുന്നുവെന്നാണ് മോൻസണ്‍ വാദിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയായിരുന്നു.

TAGS : MONSON MAVUNKAL | BAIL
SUMMARY : Monson Mavunkal acquitted in POCSO case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories