പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. ഇവർക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പ് കൂടി കേസിൽ ചേർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്. പ്രതി ചേർത്തതോടെ ശ്രീനാദേവിയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പോലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.
പ്രതി ചേര്‍ത്തതോടെ ശ്രീനാദേവിയെ അറസ്റ്റ് ചെയ്യേണ്ടിവരും. എന്നാല്‍, മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും നിയമപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി പറഞ്ഞു.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ശ്രീനാദേവിയുടെ പരാതിയില്‍ രാജന് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന് ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
SUMMARY: police station trespassing; Congress leader Srinadevi Kunjamma was accused
















