പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ആണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ബിജെപി ഏജന്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ചവരോട് ഏജന്റ് ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വീട്ടിൽനിന്ന് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുള്ളത്. ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ നൽകണം.

അപേക്ഷകൾ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

The post പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here