55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ രൂപം മരത്തടിയില്‍ കൊത്തിയെടുത്ത് അന്ത്യകർമങ്ങള്‍ ചെയ്ത് അമ്മ രേഷ്മ. ഗൗതമിന്റെ തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ച്‌ കർമങ്ങള്‍ പൂർ‍ത്തിയാക്കി. ജൂലൈ 31ന് പുലർച്ചെയാണ് മീൻപിടിത്തത്തിനിടെ ഗൗതം ഉള്‍പ്പെടെ 14 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞത്.

മകനെ കാണാതായിട്ട് ഇന്ന് 55 ദിനങ്ങള്‍ പിന്നിടുകയാണ്. അവൻ മടങ്ങിവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങള്‍ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. തിരച്ചില്‍ കാര്യക്ഷമമായിരുന്നുവെങ്കില്‍ ഈയൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന് രേഷ്മ പറയുന്നു.

അതേസമയം അപകടത്തില്‍ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46), മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടില്‍ യു.രാജീവനും (74) മരണപ്പെട്ടിരുന്നു. രാജീവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെയും ലഭിച്ചു. ഇരുവരുടെയും അന്ത്യകർമങ്ങള്‍ പൂർത്തിയായെങ്കിലും ഗൗതം കൃഷ്ണയ്ക്കായി തിരച്ചില്‍ തുടരുകയായിരുന്നു.

ഇതിനിടെ അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. തിരച്ചിലിലെ അനാസ്ഥ ചോദ്യം ചെയ്ത് ഗൗതമിന്റെ അമ്മ രേഷ്മ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കി. കോസ്റ്റല്‍ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല.

SUMMARY: 55-day wait comes to an end; last rites performed for Gautham Krishna

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം

ബെംഗളൂരു: വിശ്വകർമ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തിയും കുടുംബ...

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

Related Articles

Popular Categories