ബാലസമന്വയം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ എല്ലാ ബാലഗോകുലങ്ങളെയും ഏകോപിച്ചുകൊണ്ടുള്ള സംയുക്ത ബാലഗോകുലം കെരഗുഢദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡപത്തില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് സീനിയര്‍ പ്രചാരക് സേതു മാധവന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. നൂറിലധികം കുട്ടികളും മാതാപിതാക്കളും സമന്വയ ഭാരവാഹികളും പങ്കെടുത്തു. ഉരുള്‍പൊട്ടല്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ആളുകള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് കുട്ടികള്‍ അറിയിച്ചു.
<br>
TAGS : MALAYALI ORGANIZATION

 

LEAVE A REPLY

Please enter your comment!
Please enter your name here