ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ 28 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 74,015 നിയമലംഘനങ്ങള്‍

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌ വേയില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ എഐ കാമറയില്‍ കണ്ടെത്തിയത് 74,015 നിയമലംഘനങ്ങള്‍. 118 കിലോമീറ്ററിനുള്ളില്‍ സ്ഥാപിച്ച 22 കാമറകളാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 10,945 കേസുകളും, വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 494 കേസുകളുമെടുത്തതായി ട്രാഫിക് പോലീസ് അറിയിച്ചു.

നിരവധി റോഡപകടങ്ങളും, ട്രാഫിക് നിയമലംഘനങ്ങളും പാതയിൽ പതിവായതോടെയാണ് എഐ കാമറ സ്ഥാപിച്ചത്. എന്നിട്ടും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല.

ബെംഗളുരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ഓരോ മണിക്കൂറിലും 100-ലധികം ട്രാഫിക് നിയമലംഘനങ്ങളാണ് എഐ കാമറ രേഖപ്പെടുത്തുന്നത്. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ ടോളിലൂടെ പുറത്തേയ്ക്ക് കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ നിന്നും പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേ തുറന്നത്.

TAGS: BENGALURU UPDATES

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല്...

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു

ഇടുക്കി: ഇടുക്കി കൊളുക്കുമല സിംഹപാറയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ...

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന്...

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

Related Articles

Popular Categories