മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി

0
80

ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടം. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ബസില്‍ 40 പേരാണ് ഉണ്ടായിരുന്നത്.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്ക് നിസാര പരുക്കേറ്റു. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. കുണ്ടള ഡാം സന്ദര്‍ശിയ്‌ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Tourist bus overturns in Munnar; death toll rises to three

LEAVE A REPLY

Please enter your comment!
Please enter your name here