‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’; തിരക്കിനിടെ മരിച്ച യുവതിയുടെ 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ-2’ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അല്ലു യുവതിയുടെ കുടുംബത്തെ നേരിൽ കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചു. തിയറ്ററിലെ തിരക്കിൽപെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസ്സുകാരന്‍റെ മുഴുവൻ ചികിത്സാ ചെലവു വഹിക്കുമെന്നും  അല്ലു എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തീയേറ്ററുകളിലേക്ക് പോകുമ്പോൾ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അല്ലു വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയേറ്ററില്‍ പുഷ്പ രണ്ടാം ഭാ​ഗത്തിന്റെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ദിൽസുഖ് നഗർ സ്വദേശിനി രേവതിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതിയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പോലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു.

സംഭവത്തിൽ അല്ലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. താരം എത്തുന്ന വിവരം വളരെ വൈകിയാണ് തീയേറ്റർ ഉടമകൾ പൊലീസിനെ അറിയിച്ചതെന്ന് ഹൈദരാബാദ് ഡിസിപി വ്യക്തമാക്കി. തീയേറ്റർ ഉടമ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
<Br>
TAGS : PUSHPA-2 MOVIE | ALLU ARJUN
SUMMARY :

Hot this week

കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനം നാളെ

ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി; പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി, പ്ര​തി​ക​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ...

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനം നാളെ

ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും...

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ 

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച...

മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ...

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

Related Articles

Popular Categories