വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

0
183

പാലക്കാട്: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും റാഷിദയുടെയും ഏക മകൻ ജാസിം റിയാസ് (15 ) ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ശുചിമുറിയിലെ സ്വിച്ചിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<br>
TAGS : ELECTROCUTION | PALAKKAD
SUMMARY : Student dies after being shocked in bathroom at home

LEAVE A REPLY

Please enter your comment!
Please enter your name here