സ്വർണവിലയിൽ വീണ്ടും വർധനവ്

0
108

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് 400 രൂപ വർധിച്ച്‌ 63,520 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച്‌ 7,940 രൂപയിലെത്തി. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 16ന് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചപ്പോള്‍ തുടര്‍ന്നും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സ്വര്‍ണവില വീണ്ടും ഉയരുകയാണ്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,520 രൂപയാണ്. കഴിഞ്ഞ ദിവസം 63,120 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,940 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

TAGS : GOLD RATES
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here