ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്; ലീഡ് ഉയർത്തി ബിജെപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ ആദ്യം കോൺഗ്രസ് ലീഡ് ഉയർത്തിയെങ്കിലും പിന്നാലെ താഴ്ന്നു. നേരത്തെ തന്നെ ആഘോഷങ്ങൾ ആരംഭിച്ച കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ നിരാശയിലാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറിൽ ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നിരുന്നു. എന്നാൽ ഇപ്പോൾ വിധി മാറിമാറിയുന്നതാണ് കാണുന്നത്. ഹരിയാനയിൽ ബിജെപി ഇപ്പോൾ ശക്തമായി തിരിച്ചുവരുന്നുണ്ട്. ബിജെപി മുന്നിലെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

പത്ത് മണിക്ക് ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി മുന്നേറുകയാണ്. ബിജെപി 47, കോൺഗ്രസ് 35, ബിഎസ്പി 2, മറ്റുള്ളവർ 6 എന്നിങ്ങനെയാണ് ലീഡ് നില.

പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്. ഹരിയാനയില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം തന്നെ പ്രവചിച്ചിരുന്നത്. ആദ്യഘട്ട ഫലസൂചനകളും ഇത് ശരിവെച്ചിരുന്നു. എന്നാൽ പിന്നീട് ലീഡ‍് നില മാറി. ആകെ 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 89 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. സഖ്യ ധാരണയുടെ ഭാഗമായി ഒരു സീറ്റ് സി പി എമ്മിന് കൈമാറി. ബി ജെ പി 89 സീറ്റിലും തനിച്ചാണ് മത്സരിച്ചത്.

ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും നാഷണൽ കോൺഫറൻസും തമ്മിൽ നടക്കുന്നത്. ജമ്മു കാശ്മീരിൽ നിലവിൽ 51 സീറ്റിന്റെ ലീഡ് നാഷണൽ കോൺഫറൻസിനുണ്ട്. ബിജെപിക്ക് 32 സീറ്റുകളിൽ ലീഡ് ഉണ്ട്. പലയിടങ്ങളിലും ബിജെപി മുന്നിട്ടു നിൽക്കുന്നുവെന്നത് താഴ്‌വരയിൽ അവർക്ക് ആശ്വാസം നൽകുന്നുണ്ട്. രാവിലെ 8ന് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചയോടെ പൂർത്തിയാകും. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്‌മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
<BR>
TAGS : ELECTION 2024 | HARYANA
SUMMARY :

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്തിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ഫ്രീഡം പാർക്കിൽ എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം: അഭിജീത് ദിപ്കെയും, ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുത്തു; ‘ജനതാ ന്യായാലയത്തിൽ’ വോട്ടർമാരുടെ പരാതികൾ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

മലപ്പുറത്തിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

Related Articles

Popular Categories