കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ – കം – കണ്ടക്ടർ തസ്തികകളിലേക്കാണ് വിളിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. താല്‍പര്യമുള്ളവർ വിജ്ഞാപനത്തില്‍ നിർദേശിച്ചിട്ടുള്ള യോഗ്യതകള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ച്‌ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

ഒഴിവുകള്‍:

ഡ്രൈവർ – 385 ഒഴിവുകള്‍
കണ്ടക്ടർ – 345 ഒഴിവുകള്‍
ഡ്രൈവർ-കം-കണ്ടക്ടർ – 310 ഒഴിവുകള്‍
(ആകെ 1,040 ഒഴിവുകള്‍)
ഡ്രൈവർ യോഗ്യതകള്‍

അംഗീകൃത ബോർഡ്/സ്‌ഥാപനത്തില്‍ നിന്ന് 9-ാം ക്ലാസ് പാസ്സായിരിക്കണം. സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി 7 വർഷം പൂർത്തിയാക്കിയിരിക്കണം. അതില്‍ ഹെവി മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി 3 വർഷമോ അതിലധികമോ കാലയളവ് ഉണ്ടായിരിക്കേണ്ടതുമാണ്. ഈ നിബന്ധന ഹെവി മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള സൈനികസേവനത്തില്‍ നിന്നും വിരമിച്ചിട്ടുള്ള അപേക്ഷകർക്ക് ബാധകമല്ല.

ഡ്രൈവിംഗ് ലൈസൻസില്‍ ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചേഴ്‌സ് വാഹനങ്ങളുടെ എൻഡോഴ്‌സ്മെൻറ് ഉണ്ടായിരിക്കേണ്ടതാണ്. ഗ്രൌണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് ഉദ്യോഗാർത്ഥികളുടെ കൈവശം നിർബന്ധമായും ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ 21 മുതല്‍ 55 വയസ്സ് വരെയായിരിക്കണം പ്രായം. ഉയരം 158 സെന്റിമീറ്റർ. ചെസ്റ്റ് 76 സെന്റിമീറ്റർ.

വിജ്ഞാപനത്തില്‍ നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ലൈസൻസ്, പ്രവൃത്തിപരിചയം, ശാരീരിക യോഗ്യത തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ആവശ്യമായ രേഖകള്‍, തിരഞ്ഞെടുപ്പ് രീതി, മറ്റ് വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷകർ വിജ്ഞാപനം പൂർണമായി വായിച്ചശേഷം നിർദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കണ്ടക്ടർ യോഗ്യതകള്‍

അംഗീകൃത ബോർഡ്/സ്‌ഥാപനത്തില്‍ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം. ഉദ്യോഗാർത്ഥികള്‍ക്ക് MV Act 1988 പ്രകാരമുള്ള സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്. (തെരഞ്ഞെടുക്കുന്ന വേളയില്‍ കണ്ടക്ടർ ലൈസൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ നിയമനം ലഭിച്ച്‌ 1 മാസത്തിനുള്ളില്‍ സാധുവായ ലൈസൻസ് ഹാജരാക്കേണ്ടതാണ്). അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ 21 മുതല്‍ 55 വയസ്സ് വരെയാണ്. ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഡ്രൈവർ-കം-കണ്ടക്ടർ യോഗ്യതകള്‍

അംഗീകൃത ബോർഡ്/സ്‌ഥാപനത്തില്‍ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം. ഉദ്യോഗാർത്ഥികള്‍ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോർ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടർ ലൈസൻസ്‌ കരസ്‌ഥമാക്കുകയും വേണം. മുപ്പതില്‍ (30) ല്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളില്‍ അഞ്ച് (5) വർഷത്തില്‍ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം. പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നല്‍കിയതിൻ്റെ പകർപ്പോ / സർക്കാർ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22.10.2026 വൈകിട്ട് 5 മണി. അപേക്ഷകള്‍ http://www.cmd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമർപ്പിക്കണം.

SUMMARY: 1,040 vacancies at KSRTC Swift; apply online

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

Related Articles

Popular Categories