തമിഴ്നാട്ടിലെ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 തടവുകാർ ചാടി; അതിർത്തികളിൽ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്നാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. സുരക്ഷക്കുണ്ടായിരുന്ന ജയില്‍ ജീവനക്കാരനെ ആക്രമിച്ചാണ് ഇവര്‍ കടന്നുകളഞ്ഞതെന്നാണ് വിവരം.  അപസ്മാരം ബാധിച്ചതായി അഭിനയിച്ചാണ് തടവുകാർ ജയിൽ ജീവനക്കാരെ കബളിപ്പിച്ചതെന്ന് തേനി പോലീസ് അറിയിച്ചു. സഹായിക്കാനായി ജീവനക്കാർ അടുത്തെത്തിയപ്പോൾ ഇവരെ ആക്രമിച്ചശേഷം തടവുകാർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെയാണ് സംഭവം.

ലിങ്കം, രാജ സിംഗന്ധർ, കറുപ്പസാമി, ശിലംബരശൻ, തിരുപ്പതി, മെൻജിസുന്ദരം, സബരി, പൊൻ മുത്തു, നിജന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവീൻ എന്നിവരാണ് രക്ഷപ്പെട്ട തടവുകാരെന്നാണ് റിപ്പോർട്ടുകൾ. ഇവരില്‍ പ്രവീണിനെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.

രക്ഷപ്പെട്ടവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തേനി ജില്ലാ പോലീസ് മേധാവി കെ.എസ്. പ്രവീൺ ഗൗതം ജയിലിലെത്തി പരിശോധന നടത്തി. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചു.  രക്ഷപ്പെട്ടവര്‍ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കേരള-തമിഴ്‌നാട് അതിര്‍ത്തിലെ ചെക്ക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിഴുപ്പുരം ഉള്‍പ്പെടെയുള്ള അയൽജില്ലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ജില്ലയിലുടനീളം വാഹനപരിശോധന കർശനമാക്കി.
SUMMARY: 17 prisoners escaped in Theni, Tamil Nadu, after attacking a prison official; high alert declared at the borders.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച 369 പേർക്കെതിരെ നടപടി; പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ട്രാഫിക് പോലീസ്...

കർണാടകയിൽ ശക്തമായ കാറ്റിന് സാധ്യത; ദക്ഷിണ ഉൾനാടൻ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ...

ഹോ​ട്ട​ലി​ൽ വെ​ടി​വ​യ്പ്; ഒരേ കുടുംബത്തിലെ നാല് പേർ അടക്കം ആറ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ ആറ് മരണം. ഗുവാഹത്തിയിലെ ജിഎസ്...

ഗതാഗതനിയമലംഘനം; 170 കേസുകൾ, 1.72 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക്...

കർണാടകയിൽ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 43.82 ലക്ഷം നോട്ടീസുകളിലെ ഹിയറിങ് പൂർത്തിയായി

ബെംഗളൂരു: കർണാടകയിലെ 2026-ലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. പ്രത്യേക...

മഴയും മണ്ണിടിച്ചിലും; ഊട്ടി നീലഗിരി മൗണ്ടൻ ട്രെയിൻ സർവീസ് ഒക്ടോബർ 29 വരെ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ...

സ്‌കൂട്ടറിൽ നിന്ന് കാറിടിച്ച് തെറിച്ചുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം

റാന്നി: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ...

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

Related Articles

Popular Categories