ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ് കോടിരൂപയുടെ അഴിമതിക്കേസില്‍ മുൻ ഡിംഎംകെ മന്ത്രിയെ സിബിഐ അറസ്റ്റുചെയ്തു. തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അൻബില്‍ മഹേഷ് പൊയ്യമൊഴിയെയാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ സ്വകാര്യ സ്കൂളുകളില്‍ നിന്ന് ‘പാർട്ടി ഫണ്ട്’ എന്ന വ്യാജേന ഏകദേശം 100 കോടി രൂപ പിരിച്ചെടുത്തു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്കൂളുകളുടെ തരംതിരിക്കല്‍, സ്ഥിരം അംഗീകാരം ലഭ്യമാക്കല്‍, നിർമ്മാണ അനുമതികള്‍ (DTCP ക്ലിയറൻസ്) എന്നിവ വേഗത്തിലാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷൻ ഭാരവാഹികളെ നേരത്തെ ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മുൻ മന്ത്രിയുടെ വസതികളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും സെൻട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലില്‍ നിർണ്ണായക രേഖകളും തെളിവുകളും ലഭിച്ചതിനെ തുടർന്നാണ് നടപടി.
SUMMARY: Former Tamil Nadu Education Minister Anbil Mahesh Poyyamozhi arrested
















