അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി. സുല്‍ത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു. അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാല്‍ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2018ല്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി നേതാവ് വിജയ് മിശ്രയായിരുന്നു പരാതി നല്‍കിയത്. 2018ല്‍ ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ അമിത് ഷായെ കൊലയാളിയെന്ന് വിശേഷിപ്പിച്ചെന്നായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം. 2005ലെ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം.

2023 നവംബർ 27ന് സുല്‍ത്താൻപൂർ കോടതി രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയില്‍ എത്തിയത്. ജാമ്യം നേടുകയും ചെയ്തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസില്‍ കോടതിയില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താൻ അമിത്ഷായ്ക്കെതിരെ പരാമർശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.

രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുള്ള 2019ലെ അപകീർത്തിക്കേസില്‍ 2023 മാർച്ച്‌ 23ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടുകയും തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തതിനെത്തുടർന്ന് ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടു.

SUMMARY: Remarks against Amit Shah: Rahul Gandhi acquitted in defamation case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

Related Articles

Popular Categories