ബെംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ അമിതവേഗവുമായി ബന്ധപ്പെട്ട് 170 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 19 മുതൽ 25 വരെ നടത്തിയ ഒരാഴ്ച നീണ്ട പരിശോധനയിൽ 1.72 ലക്ഷം പിഴ ഈടാക്കിയതായി റിപ്പോർട്ട്.
നഗരത്തിലെ 53 ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെയും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങും റോഡപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും ഗതാഗതനിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
SUMMARY: Traffic violations: 170 cases, ₹1.72 lakh in fines















