ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച(ഒക്ടോബർ 29) വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സർവീസ് റദ്ദാക്കൽ മൂന്ന് ദിവസം കൂടി നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
മലനിരകളിലെ ദുർഘടമായ ഭൂപ്രകൃതി അറ്റകുറ്റപ്പണികൾക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. റെയിൽവേ പ്രവർത്തനങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മേട്ടുപ്പാളയത്തെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൻ ട്രെയിൻ തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ്. മലനിരകളിലൂടെയുള്ള മനോഹരമായ യാത്ര ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ ഈ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. ഏകദേശം അഞ്ചുമണിക്കൂറാണ് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള യാത്രാസമയം.
SUMMARY: Rain and landslides: Ooty-Nilgiri Mountain Train service cancelled until October 29
















