സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ ഇത് രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്യുന്നത്.

ഇനിയും ചോദ്യം ചെയ്യലിന് മുന്‍ മുഖ്യമന്ത്രിയുടെ മകളെ വിളിപ്പിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വീണ ഹാജരായത്. ഒരു മണിക്കൂറിന് ശേഷം പത്തര മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരമെങ്കിലും ഇതിന്റെ തീയതി സംബന്ധിച്ച വിവരം ലഭ്യമല്ല. തീയതിയുടെ കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ല.

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇതുവരെ വീണ ഉള്‍പ്പെടെ ഏഴ് പേരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‌കൈമാറിയിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കേസുകള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഇഡി നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

SUMMARY: ED releases Veena T after questioning her for the second time in the monthly payment case; summons issued to appear again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: ഷോട്ട്പുട്ടില്‍ മൻപ്രീത് കൗറിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം....

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

അൻസിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടി അന്‍സിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ ലക്ഷ്മി...

Related Articles

Popular Categories