ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. ഇന്ന് രാവിലെ 9ന് തിരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തിരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല.

അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച്‌ ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തിരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്.

അതേസമയം, എകെഎം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരച്ചില്‍ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയും പറയുന്നത്. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്.

TAGS : ARJUN RESCUE | KARNATAKA
SUMMARY : Shirur landslide; The search for Arjun is in limbo again

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍,...

എഎംഎംഎ അഡ്ഹോക് കമ്മിറ്റി കേസ്: കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന് ശ്വേതാ മേനോൻ

കൊച്ചി: എഎംഎംഎ താര സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷി ചേരാന്‍...

അറസ്റ്റ് ഒഴിവാക്കണം; ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ ഹർജി നല്‍കി

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ്...

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ...

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

Related Articles

Popular Categories