കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; കാറില്‍ പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോളിയം ഉല്‍പ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറില്‍ നിന്നും പെട്രോള്‍ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പോലീസ് കണ്ടെത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങളെ ബലപ്പെടുത്തുന്ന നിർണായക തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കാറിന്റെ പുറംഭാഗത്ത് കാര്യമായ പരുക്കുകളില്ലാത്തതും ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകള്‍ ഇല്ലാത്തതും ആദ്യഘട്ടം മുതല്‍ തന്നെ പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പോലീസിന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഒരു യുവതി പെട്രോള്‍ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.

ഇത് മരിച്ച സോനയാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഈ യുവതി ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരിച്ച സോനയുടെ ഭർത്താവ് റീജിൻ ലാലിനെതിരെ സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

SUMMARY: Pregnant woman dies in car fire; Petrol found in car

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

Related Articles

Popular Categories