വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി ആവശ്യകത നിറവേറ്റാൻ കർണാടക 85 ലക്ഷം ടൺ അധിക കൽക്കരി ഉറപ്പാക്കി. റായ്ചൂർ മേഖലയിലെ റായ്ചൂർ, ബല്ലാരി, യർമാരസ് താപവൈദ്യുതി നിലയങ്ങൾക്ക് ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനാണ് നടപടി.

മഴക്കുറവ് കാരണം സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപാദനം സാധാരണ നിലയേക്കാൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ താപവൈദ്യുതി നിലയങ്ങളുടെ ഉൽപാദനം വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി. നേരത്തെ പ്രതിദിനം 70–80 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന താപനിലയങ്ങൾ ഇപ്പോൾ 100 ദശലക്ഷത്തിലധികം യൂണിറ്റ് വരെ ഉൽപാദിപ്പിക്കുന്ന സാഹചര്യമാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൽക്കരി ലഭ്യത ഉറപ്പാക്കുന്നതിനായി കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് കേന്ദ്ര കൽക്കരി മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് അധിക വിഹിതം ലഭിച്ചത്. ഭാരത് കോക്കിങ് കോൾ ലിമിറ്റഡ്, സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ്, ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് അധിക കൽക്കരി ലഭിച്ചത്.

സെപ്റ്റംബർ 23-ന് മൂന്ന് താപവൈദ്യുതി നിലയങ്ങളിൽ ഏകദേശം 1.8 ലക്ഷം ടൺ കൽക്കരി മാത്രമാണ് ശേഷിച്ചിരുന്നതെന്നും ഇത് ഉയർന്ന ഉൽപാദനനിരക്കിൽ ഏകദേശം മൂന്ന് ദിവസത്തേക്ക് മാത്രമേ ശഷിക്കുമായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഊർജമന്ത്രി കെ.ജെ. ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 1,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടുന്നുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയും ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും ആവശ്യം നിറവേറ്റാനുള്ള നടപടികൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
SUMMARY: 8.5 million tonnes of additional coal for power generation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

Related Articles

Popular Categories