ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള അയ്യപ്പ സ്വാമി, ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം നവംബർ 17 മുതൽ അടുത്ത വർഷം ജനുവരി 19 വരെ നടക്കും.വാർഷിക പൂജാ മഹോത്സവം, ധ്വജാരോഹണം എന്നിവ ഉണ്ടായിരിക്കും.
ഉത്സവത്തിലെ എല്ലാ ദിനങ്ങളിലും അന്നദാനവും ഡിസംബർ 19 മുതൽ ഡിസംബർ 23 വരെ മഹാ അന്നദാനവുമുണ്ടാകും. ഡിസംബർ 19-നാണ് വാർഷിക പൂജാ മഹോത്സവം. 20-നാണ് ധ്വജാരോഹണ മഹോത്സവം. ശബരിമല തീർഥാടർക്ക് മാലധാരണത്തിനും കെട്ടുനിറയ്ക്കുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഇരുമുടി കെട്ടുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും ക്ഷേത്രത്തിൽ ലഭിക്കും. ഭക്തർക്ക് കുളിക്കുന്നതിനും താമസത്തിനുമുള്ള സൗകര്യവും ലഭ്യമാണ്.
SUMMARY: Mandalakala Annual Puja Mahotsavam at Mysuru Ayyappa Swamy Temple from 17th
















